വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. ഇപ്പോഴിതാ സ്വർണം വാങ്ങാനെത്തുന്നവർക്ക് നേരിയ ആശ്വാസമാണ്. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്.
ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയിലും എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5515 രൂപയായി.
പവന് 480 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. ഒരു പവന് 53,200 രൂപയായിരിന്നു. ഗ്രാമിന് 60 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
പിന്നീട് നാലുദിവസത്തിനിടയ്ക്ക് പവന് രണ്ടായിരം രൂപ കുറഞ്ഞു. എന്നാൽ കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.