ആദ്യത്തെ കൺമണിയെ വരവേറ്റ് അമല പോളും ജഗതും

ന​ടി അ​മ​ല പോ​ളി​ന് ആ​ണ്‍ കു​ഞ്ഞ് പി​റ​ന്നു. അ​മ​ല​യു​ടെ ഭ​ര്‍​ത്താ​വ് ജ​ഗ​ത് ദേ​ശാ​യി​യാ​ണ് ഇ​ന്‍​സ്റ്റ റീ​ലി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞു വി​സ്മ​യ​ത്തെ കാ​ണു​ക എ​ന്ന് പ​റ​ഞ്ഞാ​ണ് അ​മ​ല​യും ജ​ഗ​തും കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​നാ​ണ് കു​ഞ്ഞ് പി​റ​ന്ന​തെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. ഇ​ലൈ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗ​ർ​ഭ​കാ​ല വി​ശേ​ഷ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി നേ​ര​ത്തെ ആ​രാ​ധ​ക​രോ​ട് പ​ങ്കു​വ​ച്ചി​രു​ന്നു. നി​ര​വ​ധി താ​ര​ങ്ങ​ൾ അ​മ​ല​യ്ക്കും കു​ഞ്ഞി​നും ആ​ശം​സ​ക​ള്‍ നേ​ർ​ന്നു രം​ഗ​ത്തെ​ത്തി.

2023 ന​വം​ബ​ര്‍ ആ​ദ്യ വാ​ര​മാ​യി​രു​ന്നു അ​മ​ല പോ​ളി​ന്‍റെ വി​വാ​ഹം. ഗോ​വ​യി​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​റ​ത്ത് സ്വ​ദേ​ശി ജ​ഗ​ത് ദേ​ശാ​യി​യാ​ണ് അ​മ​ല​യു​ടെ ഭ​ര്‍​ത്താ​വ്. സി​നി​മാ മേ​ഖ​ല​യു​ടെ ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത​യാ​ളാ​ണ് ജ​ഗ​ത്. അ​മ​ല പോ​ളി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്. ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ എ ​എ​ല്‍ വി​ജ​യ്‍​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം 2017 ല്‍ ​വേ​ര്‍​പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment