നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

ഇ​ന്ന് പു​ല​ർ​ച്ചെ റി​യാ​ദി​ൽ​നി​ന്നും ബ​ഹ്റൈ​ൻ വ​ഴി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ ജി​എ​ഫ് 270 ന​മ്പ​ർ ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ചെ​ക്ക്-​ഇ​ൻ ബാ​ഗേ​ജ് സ്കാ​ൻ ചെ​യ്ത​പ്പോ​ൾ അ​തി​ന​ക​ത്ത് ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ സ്പീ​ക്ക​റി​ന്‍റെ ഓ​രോ കോ​റി​നു​ള്ളി​ലും 1350.40 ഗ്രാം ​ഭാ​ര​മു​ള്ള ര​ണ്ട് സി​ലി​ണ്ട​ർ ആ​കൃ​തി​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 84,69,601 രൂ​പ വി​ല​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

രാ​ജ്യ​ത്ത് സ്വ​ർ​ണ വി​ല റെ​ക്കോ​ർ​ഡി​ൽ എ​ത്തി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള അ​ന​ധി​കൃ​ത സ്വ​ർ​ണ​ക്ക​ട​ത്തും വ​ർ​ധി​ച്ച​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment