ഊ​രു​മൂ​പ്പ​ൻ വ​ള​ർ​ത്തി​യ  നാ​യ​യെ  പു​ലി ആ​ക്ര​മി​ച്ചു; മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും നാ​യ ച​ത്തു


ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 10 ലെ 101 ാം ​ന​മ്പ​ർ വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ ഊ​രു​മൂ​പ്പ​ൻ സോ​മ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട നാ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ നാ​യ​യെ ആ​ർ​ആ​ർ​ടി സം​ഘം പേ​രാ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ച​ത്തു. ആ​ന​ഭീ​തി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണം കൂ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment