ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. പപ്പുവെന്ന് വിളിച്ചാക്ഷേപിച്ചവരുടെ മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാകാൻ തയാറാകുന്ന രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിന്റെ നേതൃത്വ പാടവത്തിന്റെ മുഖ്യധാരാ മുഖമാണ്.
സ്വന്തം രാജ്യത്തിനായി ജീവൻ ബലി കൊടുത്ത പൂർവികരുടെ പിൻതലമുറക്കാരനോട് രാഷ്ടീയത്തിലുപരി പ്രത്യേക വാത്സ്യല്യവും സ്നേഹവുമുണാണ്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുൽ താൻ വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ചോദ്യങ്ങളായിരുന്നു പ്രധാനമായും ഉയർന്നു വന്നത്.
ഇപ്പോഴിതാ അതിനു വിരാമമിട്ടുകൊണ്ട് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിലെ ജനതയ്ക്കേറ്റ വലിയ പ്രഹരമാണ് രാഹുലിന്റെ രാജിയെന്ന് വിമർശനം ശക്തമായിരുന്നു.