പഴഞ്ചൻ ബസുകൾ വഴിമാറട്ടെ… കെഎ​സ്ആ​ർ​ടി​സി 220 ബ​സു​ക​ൾ വാ​ങ്ങു​ന്നു: ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി



ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി 220 പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ന്നു ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫു​ൾ ബോ​ഡി​യോ​ട് കൂ​ടി​യ 10.5 മീ​റ്റ​ർ നീ​ള​മു​ള്ള നോ​ൺ എ​സി ബ​സു​ക​ൾ ആ​ണ് വാ​ങ്ങു​ന്ന​ത്.

4 സി​ലി​ണ്ട​ർ ഡീ​സ​ൽ ബ​സു​ക​ൾ ബി ​എ​സ് VI സി​രി​സി ൽ പെ​ട്ട​താ​യി​രി​ക്ക​ണം. മൂ​ന്ന് വ​ർ​ഷ​മോ അ​ല്ലെ​ങ്കി​ൽ 4 ല​ക്ഷം കി​ലോ​മീ​റ്റ​റോ ക​മ്പ​നി വാ​റ​ന്‍റി ഉ​റ​പ്പാ​ക്ക​ണം. ഹ്ര​സ്വ ദൂ​ര ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ഈ ​ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്.

1000 പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള കെഎ​സ്ആ​ർ​ടി​സി​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 220 ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്.

2016 നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് പു​തി​യ ബ​സ് വാ​ങ്ങാ​ൻ കെഎ​സ്ആ​ർടിസി നീ​ക്കം ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ കെ ​എ​സ് ആ​ർ ടി ​സി​യ്ക്കു​ള്ള ബ​സു​ക​ളെ​ല്ലാം പ​ഴ​ഞ്ച​ൻ ബ​സു​ക​ളാ​ണ്. പ​ല​തും 15 വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ പ​ഴ​ക്ക​മു​ള്ള​തും റോ​ഡ് സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​ണ്.

കെഎ​സ്ആ​ർ​ടി​സി​യു​ടെ ക​ട ബാ​ധ്യ​ത കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് വാ​ങ്ങാ​ൻ ത​യാ​റെ​ടു​ത്ത​ത്. 3500 കോ​ടി​യാ​യി​രു​ന്ന ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ വാ​യ്പ കു​ടി​ശ്ശി​ക ഇ​പ്പോ​ൾ 2900 കോ​ടി​യാ​യി കു​റ​ഞ്ഞു. സി​ബ​ൽ​സ് കോ​ർ​ഡി​ഗ്രേ​ഡി​ൽ നി​ന്നും സി​ഗ്രേ​ഡാ​യി ഉ​യ​രു​ക​യും ചെ​യ്തു.

1000 പു​തി​യ ബ​സ് വാ​ങ്ങാ​ൻ 300 കോ​ടി ബാ​ങ്ക് വാ​യ്പ എ​ടു​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​ന്സ​ർ​ക്കാ​ർ ഗ്യാ​ര​ന്‍റിയും കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ആ​സ്തി​ക​ൾ പ​ണ​യ​മാ​യും ബാ​ങ്കി​ന് ന​ല്ക​ണം. അ​തി​ന് കെഎ​സ്ആ​ർടിസി സ​ന്ന​ദ്ധ​മാ​ണ്.

കെ.​ബി. ഗ​ണേ​ശ് കു​മാ​ർ വ​കു​പ്പ് മ​ന്ത്രി​യാ​യി എ​ത്തി​യ ശേ​ഷ​മാ​ണ് പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള ആ​ശ​യം ത​ന്നെ സ​ജീ​വ​മാ​യ​ത്. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വി​ല​യു​ള്ള ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങു​ന്ന പ​ണം കൊ​ണ്ട് മൂ​ന്ന് ഡീ​സ​ൽ ബ​സു​ക​ൾ വാ​ങ്ങാ​മെ​ന്ന നി​ല​പാ​ടാ​ണ് കെ.​ബി. ഗ​ണേ​ശ് കു​മാ​റി​ന്‍റേ​ത്. മ​ന്ത്രി​യു​ടെ ഈ ​നി​ല​പാ​ട് വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment