ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് മറക്കാൻ കഴിയാത്ത ദിവസങ്ങളാണ് ഇക്കഴിഞ്ഞത്. ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയത് മുതൽ പാക്കേജിനുള്ളിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ വരെ ആളുകൾക്ക് കിട്ടി. ഈ സംഭവങ്ങൾ നിരവധി ഉപഭോക്താക്കളെ ഞെട്ടിക്കുകയും ഓൺലൈൻ ഷോപ്പിംഗിന്റെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.
ജൂൺ 12 ന് ആണ് മുംബൈയിൽ നിന്നുള്ള ഒരു ഡോക്ടർക്കായി അയാളുടെ സഹോദരി ഓൺലൈനിൽ ഐസ്ക്രീം ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരലാണ് അവർക്ക് ലഭിച്ചത്. ബട്ടർസ്കോച്ച് ഐസ്ക്രീം കഴിക്കുമ്പോൾ അസാധാരണമായ എന്തോ ഒന്ന് വായിൽ തടഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോൾ മനുഷ്യ വിരൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സെറാവു മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ അറ്റുപോയ തള്ളവിരൽ ഫാക്ടറി തൊഴിലാളിയുടേതായിരിക്കാമെന്ന് സംശയം തോന്നുകയും, തുടർന്ന് ഇത് സ്ഥിരീകരിക്കാൻ പോലീസ് പരിശോധനകൾ നടത്തുകയും ചെയ്തു.
സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ബംഗളൂരു ദമ്പതികൾക്ക് തങ്ങളുടെ ആമസോൺ പാക്കേജിനുള്ളിൽ നിന്നും കിട്ടിയതാവട്ടെ ജീവനുള്ള ഒരു മൂർഖൻ പാമ്പിനെയാണ്. ദമ്പതികൾ ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തു, പക്ഷേ പെട്ടിയിൽ നിന്ന് പുറത്തുവന്നത് ഒരു മൂർഖനായിരുന്നു. പെട്ടി തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് ഇഴയാൻ ശ്രമിക്കുന്നത് വൈറൽ വീഡിയോയിൽ കാണാവുന്നതാണ്. ഭാഗ്യവശാൽ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയത് കൊണ്ട് അപകടം ഒന്നും തന്നെ സംഭവിച്ചില്ല.
എന്നാൽ നോയിഡയിലെ ദീപാ ദേവി എന്ന സ്ത്രീ ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് ലഭിച്ചതോ പഴുതാരയെയാണ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 ന് നടന്ന ഈ സംഭവത്തിന്റെ ഫോട്ടോ എക്സിൽ യുവതി പങ്കിട്ടിട്ടുണ്ട്. അമുൽ ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) സംഭവത്തിലും ഉപഭോക്താവിനുണ്ടായ അസൗകര്യത്തിലും ഖേദം പ്രകടിപ്പിച്ചു.
സമാനമായ ഒരു സംഭവത്തിൽ, ഒരു കുടുംബം സെപ്റ്റോയിൽ നിന്ന് വാങ്ങിയ ഹെർഷീസിന്റെ ചോക്ലേറ്റ് സിറപ്പിൻ്റെ സീൽ ചെയ്ത കുപ്പിയിൽ നിന്ന് ചത്ത എലിയെ കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത്. പരിഹാരത്തിനായി തങ്ങളുമായി ബന്ധപ്പെടാൻ ഹെർഷേസ് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആരയൻഷ് എന്ന ഉപയോക്താവ് എക്സിൽ താൻ ഓർഡർ ചെയ്ത ലൈം സോഡയ്ക്ക് പകരം സ്വിഗ്ഗിയിൽ നിന്ന് ലഭിച്ച ഒരു ഒഴിഞ്ഞ സീൽ ചെയ്ത കണ്ടെയ്നറിന്റെ ഫോട്ടോ പങ്കിട്ടു. ഫോട്ടോയ്ക്കൊപ്പം ആക്ഷേപഹാസ്യം നിറഞ്ഞ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു,’നന്ദി, സ്വിഗ്ഗി, എനിക്ക് അടച്ച ശൂന്യമായ ഗ്ലാസ് അയച്ചതിന്. എന്റെ നാരങ്ങ സോഡ മറ്റൊരു ക്രമത്തിൽ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നും കുറിച്ചു.
സ്വിഗ്ഗി സംഭവത്തിൽ പെട്ടെന്ന് തന്നെ പ്രതികരിക്കുകയും അന്വേഷിക്കാൻ തന്റെ ഓർഡർ ഐഡി ആവശ്യപ്പെടുകയും ചെയ്തു. 120 രൂപയുടെ സോഡയ്ക്ക് തനിക്ക് 80 രൂപ റീഫണ്ട് ലഭിച്ചതായി ആരയൻഷ് പിന്നീട് പരിഹാസത്തോടെ അപ്ഡേറ്റ് ചെയ്തു.
Mumbai doctor finds a human finger in the ice cream she ordered through a food delivery app 🤢🤒🤮🤯😵💫😵😱 pic.twitter.com/NGXn7Re1fr
— Waseem ವಸೀಮ್ وسیم (@WazBLR) June 13, 2024
Live Snake in my Amazon Order
byu/tanvi2002 inIndianGaming
यूपी : नोएडा की दीपा ने ब्लिंकिट से अमूल की वैनिला मैजिक आइसक्रीम ऑनलाइन मंगाई थी। उसके अंदर जिंदा कनखजूरा (centipede) निकला है। इससे पहले मुंबई में आइसक्रीम में इंसानी उंगली निकली थी। pic.twitter.com/guhgW3bnby
— Sachin Gupta (@SachinGuptaUP) June 15, 2024