അരുമമൃഗങ്ങളെ വാതില്‍ തുറക്കാന്‍ നിയോഗിക്കുന്ന കഫേകള്‍ അമേരിക്കയിലും യൂറോപ്പിലും ധാരാളമുണ്ട്. ഏഷ്യയില്‍ ഇത് അപൂര്‍വമാണെങ്കിലും, ഏഷ്യയില്‍ ഇത്തരത്തിലുള്ള ആദ്യ കഫെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലത്ത് വാതില്‍ തുറക്കാനായി ഉപയോഗിച്ചിരുന്നത് നായ്ക്കളെയും പൂച്ചകളെയുമായിരുന്നെങ്കില് ഇന്നതിന് മാറ്റം വന്നിരിക്കുന്നു. ടോക്കിയോയിലെ സ്നേക്ക് സെന്റര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരു കപ്പ് ചായയ്ക്കും കയ്യില്‍ ചുറ്റുന്ന സുഹൃത്തിനുമായി നല്‍കേണ്ടത് 11 ഡോളറാണ്. ഭക്ഷണവും വലിയ പാമ്പിനെയും വേണമെങ്കില്‍ കൂടുതല്‍ കാശ് നല്‍കണം.
സിംഗപ്പൂരിലെ വീ ആര് ദ ഫര്ബുള്സ്( ഡബ്ല്യു ടി എഫ്) എന്ന റസ്റ്ററന്റിലെത്തുന്നവര്‍ക്ക് മോച്ചി എന്ന നായയെയും അവളുടെ കുട്ടിയെയും മടിയില്‍ വച്ചു താലോലിക്കാം. എന്നാല്‍ ബാങ്കോക്കിലെ ലിറ്റില്‍ സൂ കഫെ അല്പം വ്യത്യസ്ഥമാണ്. മീര്‍ക്യാറ്റുകള്‍, റാക്കൂണുകള്‍, ചെറിയ കുറുക്കന്മാര് എന്നിങ്ങനെയുള്ള വന്യജീവികളാണ് കഫെയില്‍ അതിഥികളെ സ്വീകരിക്കുന്നത്. ഫ്രഞ്ചുഫ്രൈ കൊറിച്ചു കൊണ്ട് ഇവയെ ഓമനിക്കാനുമാവും. ചിലര്‍ കഫെ അധികൃതര്‍ക്ക് മൃഗങ്ങളെ വില്‍ക്കാറുണ്ട്. ചിലയിടങ്ങളില്‍ നിന്നും ഇവര്‍ മൃഗങ്ങളെ ദത്തെടുക്കാറുമുണ്ട്്. ഇവിടേക്കു വരുന്നവര്‍ തങ്ങളുടെ ഓമനമൃഗങ്ങളെയും ഒപ്പം കൂട്ടണമെന്നാണ് കഫെ അധികൃതരുടെ ആവശ്യം. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഒരു മൃഗശാലയുടെ ഓളമാണ് കഫെയില്‍ അതിനാല്‍ തന്നെയാണ് മൃഗശാലയ്ക്ക് ലിറ്റില്‍ സൂ കഫെ എന്നപേരും നല്‍കിയിരിക്കുന്നത്.
പെന്ഗ്വിന് മുതല്‍ മുള്ളന്പന്നിവരെയുള്ള മൃഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. മനുഷ്യര്‍ക്ക് മൃഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സ്ഥലം വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അതിന്‍പ്രകാരമാണ് ഈ കഫെ തുടങ്ങിയതെന്നും കഫെയുടെ ഉടമ വാച്ചിറാപ്പോണ് ആരംബിബുള്ഫോള് പറയുന്നത്. ടോക്കിയോയിലെ മൂങ്ങ കഫെ സന്ദര്‍ശിച്ചതിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇവര്‍ ഈ കഫെ സ്ഥാപിക്കുന്നത്. സ്നഗ്ലിംഗ് ജെല്ലി, നീലക്കണ്ണുള്ള കുറുക്കന്, ചിന്‍ചില്ല, മീര്ക്യാറ്റ് എന്നിവരെയെല്ലാം വിദേശത്തു നിന്നും വാങ്ങിയതാണ്. എന്നാല്‍ ഇവയുടെയെല്ലാം മുന്‍ ഉടമസ്ഥര്‍ വിഷമത്തോടുകൂടിയാണ് കഫെയിലേക്ക് മൃഗങ്ങളെ നല്‍കുന്നത്. തായ്ലന്ഡിലെ കനത്തചൂടില്‍ ഇവയൊക്കെ മരിക്കുമോയെന്നാണ് ഇവരുടെ ആശങ്ക.
കഫെയിലെ കുറുക്കന്മാര്ക്ക് ഇട്ടിരിക്കുന്നതുപോലും കാപ്പികളുടെ പേരാണ് മോക്കയും കാപ്പൂച്ചിനോയും. സന്ദര്‍ശകരുടെ കാലില്പിടിച്ചു മറിയുകയും ഗുസ്തിപിടിക്കുകയുമാണ് ഇവരുടെ ഇഷ്ടവിനോദം. ആളുകളുടെ പുറത്തുചാടിക്കയറുന്ന റക്കൂണുകളാണ് കഫെയിലെ മറ്റൊരു ആകര്‍ഷണം. ഈ മൃഗശാലയേക്കുറിച്ച് കേട്ടറിഞ്ഞ് ആളുകളാണ് ഇവിടെയെത്തുന്നത്. കഫെയിലേക്കു വന്നു കൊണ്ടിരിക്കുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലും കഫെ സൂപ്പര്‍ഹിറ്റാണ്.