ഓ​ട്ടോ​മാ​റ്റി​ക് ഗേ​റ്റി​ൽ കു​ടു​ങ്ങി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; വി​വ​ര​മ​റി​ഞ്ഞ മു​ത്ത​ശ്ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രൂ​ർ: ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച​തി​ന് പി​ന്നാ​ലെ മു​ത്ത​ശ്ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സ്യ(51) കു​ഴ​ഞ്ഞു​വീ​ണ​ത്.

അ​ടു​ത്ത വീ​ട്ടി​ലെ ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റി​ൽ കു​ടു​ങ്ങി​യാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ട​മാ​റ്റി​ക് ഗേ​റ്റ് ക​ട​ന്ന് പ​ള്ളി​ലേ​ക്ക് ന​മ​സ്കാ​ര​ത്തി​ന് പോ​കു​മ്പോ​ഴാ​ണ് കുട്ടി ഗേ​റ്റി​ൽ കു​ടു​ങ്ങി​യ​ത്.

ഈ ​വ​ഴി ന​ട​ന്നുപോ​യ നാ​ട്ടു​കാ​ര​നാ​ണ് കു​ട്ടി ഗേ​റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തി​രൂ​ർ എം​ഇ​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് സി​നാ​ൻ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ചി​ല​വി​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.

 

Related posts

Leave a Comment