ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് തൂ​ങ്ങി​ക്കി​ട​ന്ന് റീ​ൽ ചി​ത്രീ​ക​ര​ണം; യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

റീ​ൽ ചി​ത്രീ​ക​രി​ക്കു​വാ​നാ​യി ബ​ഹു​നി​ല കെ​ട്ടി​യ​ത്തി​ന് മു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യി തൂ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ണെ സ്വ​ദേ​ശി​ക​ളാ​യ മി​ഹി​ർ ഗാ​ന്ധി, മി​നാ​ക്ഷി സ​ലു​ൻ​ഖെ എ​ന്നി​വ​രെ​യാ​ണ് ഭാ​ര​തി വി​ദ്യാ​പീ​ഠ് പോ​ലീ​സ് അ​റ​സ്‍​റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത മൂ​ന്നാ​മ​ൻ ഒ​ളി​വി​ലാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കോ​ട്ട പോ​ലു​ള്ള സ്ഥ​ല​ത്ത് നി​ന്നാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു പെ​ൺ​കു​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് കാ​ണാം. ഒ​രു ആ​ൺ​കു​ട്ടി മു​ക​ളി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രു​ടെ സു​ഹൃ​ത്താ​ണ് റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. യാ​തൊ​രു വി​ധ മു​ൻ​ക​രു​ത​ലു​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലീ​സി​നെ ടാ​ഗ് ചെ​യ്താ​ണ് വീ​ഡി​യോ ആ​ളു​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment