നോര്‍മല്‍ ആയ മോണയുടെ കളര്‍ കോറല്‍ പിങ്ക് ആണ്. ഇത് വ്യക്തികളില്‍ വ്യത്യസ്തമാകാം. എങ്കിലും പൊതുവേ ബേസ് കളര്‍ ഇതുതന്നെയാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി ചുവപ്പു കൂടുതലോ കഴലിപ്പോ രക്തം പൊടിക്കുകയോ ചെയ്താല്‍ മോണരോഗത്തിന്റെ തുടക്കമായി കണക്കാക്കാം. ആരോഗ്യമുള്ള മോണയില്‍ നിന്ന് അകാരണമായി രക്തം വരില്ല.
കാരണങ്ങള്‍
1. പ്ലേക്ക് : നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കില്ല. ഇതു രോഗാണുക്കളുടെ കോളനിയാണ്. പ്ലേക്ക് കൃത്യമായി നീക്കം ചെയ്തില്ല എങ്കില്‍ മോണയ്ക്കടിയില് അടിഞ്ഞുകൂടി ചെത്തല്‍ ആയിമാറുന്നു.
2. മോണയില്‍ നിന്നുരക്തം വരുന്നത്
3. രണ്ടു പല്ലുകള്‍ക്കിടയിലും മോണയ്ക്കിടയിലും ഭക്ഷണം കയറിയിരിക്കുന്നത്.
4. കൃത്യമായ രീതിയില്‍ പല്ലു തേയ്ക്കാത്തതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കണ്ട് ക്ലീന്‍ ചെയ്യിക്കാത്തതിനാലും
5. ഹോര്‍മോണ്‍ വ്യത്യാസം
6. ചില മരുന്നുകള്‍
7. പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍
ലക്ഷണങ്ങള്‍
1. ചുവന്നു തടിച്ച മോണ
2. മോണ വേദന
3. മോണയില്‍ അമർത്തിയാല്‍ രക്തംവരുന്നത്
4. വായ്നാറ്റം, രക്തത്തിന്റെയും പഴുപ്പിന്റെയും ചുവ
5. പല്ലുകള്‍ക്കിടയില്‍ മോണയില്‍ പഴുപ്പ്
6. പല്ല് ഇളക്കം വന്ന് ലൂസായി നഷ്ടപ്പടുന്നത്
7. പല്ലുകള്‍ക്കിടയില്‍ എല്ലു നഷ്ടപ്പെട്ട് അമിതമായി ഇടം വരുന്നത്
8. പല്ലിലേക്ക് ചേര്‍ന്നു നില്ക്കുന്ന തൊലി താഴേക്ക് ഇറങ്ങി പല്ലിന് നീളം കൂടിയതായി തോന്നുക
9. പല്ലുകള്‍ ചേര്‍ത്തു കടിക്കുന്നതില്‍ മാറ്റം വരുന്നത്
ചികിത്സയും പ്രതിരോധവും
1. എല്ലാ ദിവസവും കൃത്യമായ പല്ലുതേപ്പും ഫ്ളോസിംഗും ശീലമാക്കുക
2. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഡോക്ടറെ കണ്ട് ക്ലീനിംഗ് നടത്തുക
3. മോണരോഗം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ഡീപ് ക്ലീനിംഗും ക്യൂററ്റേജും വഴി പരിഹാരംഉണ്ടാക്കാം
4. മോണരോഗം എല്ലിനെയും ലിഗമെന്റിനെയും ബാധിച്ചാല്‍ പെരിയ ഡോണ്ടല്‍ ഫ്്ളാപ്പ് സര്‍ജറി വഴി അതിനെ തടയാം
ശ്രദ്ധിക്കുക
പല്ലുകള്‍ ഇരിക്കുന്നത് എല്ലിലാണ്. എല്ലാണ് പല്ലിന്റെ അടിത്തറ. പല്ലുകള്‍ എല്ലിലേക്ക് നേരിട്ടല്ല ഉറപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഇടയില്‍ ഒരു ലിഗമെന്റ് ഉണ്ട്. എല്ലിന്റെയും ലിഗമെന്റിന്റെയും ബലം പല്ലുകളുടെ നിലനില്‍പ്പിന് വളരെ അത്യാവശ്യമാണ്.
നാം എത്ര കിട്ടിയുള്ള ആഹാരം കഴിച്ചാലും എല്ല് പൊട്ടാത്തത് ഈ ലിഗമെന്റിന്റെ പതുങ്ങിക്കൊടുത്തുള്ള ആക്ഷന്‍ കാരണമാണ്. അതിനാല്‍ ദിവസവും ഉള്ള പല്ലുതേപ്പും (ഹോം ക്ലീനിംഗ്) വര്‍ഷത്തില്‍ ഒരിക്കെ െലങ്കിലും പ്രഫഷണല്‍ ക്ലീനിംഗും ശീലമാക്കണം.
ഉപേക്ഷ വിചാരിക്കരുത്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903