ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം, ബ​ദ​ൽ വേ​ണം; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്; എ​ന്‍​എ​സ്എ​സ്

ച​ങ്ങ​നാ​ശേ​രി: രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ച്ച് എ​ല്ലാ​വ​രെയും സ​മ​ന്മാ​രാ​യി കാ​ണു​ന്ന ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍. പെ​രു​ന്ന​യി​ലെ പ്ര​തി​നി​ധി​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന എ​ന്‍എ​സ്എ​സി​ന്‍റെ 2024-25-വ​ര്‍ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണപ്ര​സം​ഗ​ത്തി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

വോ​ട്ടു​ബാ​ങ്കു​ക​ളാ​യ ജാ​തി​വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്മ​ര്‍ദങ്ങ​ള്‍ക്കു വ​ഴ​ങ്ങു​ക​യും അ​വ​രു​ടെ സം​ഘ​ടി​തശ​ക്തി​ക്ക് മു​മ്പി​ല്‍ അ​ടി​യ​റ വ​യ്ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ രാ​ഷ്‌ട്രീയ പാ​ര്‍ട്ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന പ്രീ​ണ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജാ​തി സം​വ​ര​ണ​വും ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍സ​സു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം സ​മീ​പ​നം തു​ട​ര്‍ന്നാ​ല്‍ കൂടു​ത​ല്‍ തി​രി​ച്ച​ടി​ക​ളു​ണ്ടാ​കു​മെ​ന്നും എ​ന്‍എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍ത്തു. ഒ​രു​കാ​ല​ത്തും ക​ണ്ടി​ട്ടി​ല്ലാ​ത്ത വ​ര്‍ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് സ​മ​സ്ത​മേ​ഖ​ല​യിലും കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

157.55 കോ​ടി രൂ​പ വ​ര​വും അ​ത്ര​യുംത​ന്നെ ചെ​ല​വും വ​രു​ന്ന ബ​ജ​റ്റാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ.​ എം.​ ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment