തിരുവനന്തപുരം: ഒ.ആർ. കേളുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനം തടഞ്ഞ് കെഎസ്യു പ്രവർത്തകർ. മലബാറിലെ പ്ലസ് വൺ സീറ്റിലെ പോരായ്മയെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി. പോലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു.
അതേസമയം, സംഭവത്തിൽ പ്രതികരണമറിയിച്ച് വി. ശിവൻകുട്ടി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.