ഗ​താ​ഗ​ത നി​യ​മം പാലിച്ചേ മതിയാകു… വാ​ഹ​ന പ​രി​ശോ​ധ​ന​ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 

ചാ​ത്ത​ന്നൂ​ർ: ​ഇ​ന്ന് മു​ത​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് (എംവിഡി). വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റം, അ​ധി​ക​മാ​യി ഘ​ടി​പ്പി​ക്കു​ന്ന ലൈ​റ്റ് എ​ന്നി​വ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കും.​ എ​ല്‍​ഇ​ഡി ലൈ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍​ക്കും പൂ​ട്ടു വീ​ഴും.

സ്പീ​ഡ് ഗ​വ​ർ​ണ​ർ അ​ഴി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടു​ന്ന സ്ഥ​ല​ത്ത് വെ​ച്ച്‌ ത​ന്നെ ശ​രി​യാ​ക്കി​യി​ട്ടേ വി​ട്ടുകൊ​ടു​ക്കു​ക​യു​ള്ളൂ. ന​മ്പ​ർ​പ്ലേ​റ്റ് മ​റ​ച്ച്‌ ഗ്രി​ല്ല് സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടും.

കൂ​ടാ​തെ വാ​ഹ​ന​മോ​ടി​ച്ച്‌ അ​പ​ക​ടം വ​രു​ത്തി​യ​തി​ന് സ​സ്‌​പെ​ൻ​ഷ​ൻ കി​ട്ടി​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​നി മു​ത​ല്‍ ക്ലാ​സ് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. ഐ​ഡി​ആ​ർ​ടി​യി​ല്‍ 5 ദി​വ​സ​ത്തെ കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ലൈ​സ​ൻ​സ് പു​തു​ക്കി ന​ല്‍​കൂ.

ക​ഴി​ഞ്ഞ ദി​വ​സം​ എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​ന​ങ്ങ​ള്‍ കൊ​ക്കൊ​ണ്ട​ത്. ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി. ഗ​ണേഷ് കുമാർ  പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment