സിം​ബാ​ബ്‌​വേ പ​ര്യ​ട​നം: ഗി​ൽ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: സിം​ബാ​ബ്‌​വേ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

15 അം​ഗ ടീ​മി​നെ ശു​ഭ്മാ​ൻ ഗി​ൽ ന​യി​ക്കും. പ്ര​ധാ​ന ക​ളി​ക്കാ​രാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ് ലി, ​ഋ​ഷ​ഭ് പ​ന്ത്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ​ക്കു വി​ശ്ര​മം ന​ൽ​കി.

ജൂ​ലൈ ആ​റി​നാ​ണ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ഏ​ഴ്, 10, 13, 14 തീ​യ​തി​ക​ളി​ൽ മ​റ്റ് മ​ത്സ​ര​ങ്ങ​ൾ. എ​ല്ലാം മ​ത്സ​ര​ങ്ങ​ളും ഹ​രാ​രെ​യും ന​ട​ക്കും. ഐ​പി​എ​ല്ലി​ൽ തി​ള​ങ്ങി​യ നി​തീ​ഷ് റെ​ഡ്ഢി, റി​യാ​ൻ പ​രാ​ഗ്, അ​ഭി​ഷേ​ക് ശ​ർ​മ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​ർ​ക്ക് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​ളി ല​ഭി​ച്ചു.

പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ർ​ക്കും വി​ശ്ര​മം ന​ൽ​കി. ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ലോ​ക​ക​പ്പ് ടീ​മി​ലു​ള്ള യ​ശ​സ്വി ജ​യ്സ്വാ​ളും സ​ഞ്ജു സാം​സ​ണും സിം​ബാ​ബ് വേ ​പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ലു​ണ്ട്. സ​ഞ്ജു​വി​നെ​ക്കൂ​ടാ​തെ ധ്രു​വ്് ജു​റെ​ലും വി​ക്ക​റ്റ്കീ​പ്പ​റാ​യി ടീ​മി​ലു​ണ്ട്.

ടീം: ​ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, അ​ഭി​ഷേ​ക് ശ​ർ​മ, റി​ങ്കു സിം​ഗ്, സ​ഞ്ജു സാം​സ​ണ്‍, ധ്രു​വ് ജു​റെ​ൽ, നി​തീ​ഷ് റെ​ഡ്ഢി, റി​യാ​ൻ പ​രാ​ഗ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യി, ആ​വേ​ശ് ഖാ​ൻ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, മു​കേ​ഷ് കു​മാ​ർ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ.

Related posts

Leave a Comment