ഗാ​സ: പോ​രാ​ട്ട​ത്തി​ന്‍റെ ‘തീ​വ്ര​ഘ​ട്ടം’ അ​വ​സാ​നി​ച്ചെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ‌ അ​വീ​വ്: ഗാ​സ​യി​ൽ ഭാ​ഗി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു മാ​ത്ര​മേ ത​യാ​റാ​വു​ക​യു​ള്ളൂ​വെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

ഹ​മാ​സ് ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി ഭാ​ഗി​ക ക​രാ​റി​ന് ത​യാ​റാ​ണ്. എ​ന്നാ​ൽ ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തു​വ​രെ യു​ദ്ധം തു​ട​രു​മെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഗാ​സ​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഒ​രു ഇ​സ്രേ​ലി മാ​ധ്യ​മ​ത്തി​ന് ആ​ദ്യ​മാ​യി ന​ൽ​കു​ന്ന അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഹ​മാ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ‘തീ​വ്ര​ഘ​ട്ടം’ ഏ​താ​ണ്ട് അ​വ​സാ​നി​ച്ചു.

എ​ന്നാ​ൽ യു​ദ്ധം അ​വ​സാ​നി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് ഇ​തി​ന​ർ​ഥ​മി​ല്ല. ഹ​മാ​സി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി പു​റ​ത്താ​ക്കു​ന്ന​തു വ​രെ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Related posts

Leave a Comment