സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മില്‍ നിന്ന് സഹായം ലഭിച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ യു​വ​നേ​താ​വ് മ​നു തോ​മ​സ്

ക​ണ്ണൂ​ർ: സി​പി​ഐ​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ യു​വ​നേ​താ​വ് മ​നു തോ​മ​സ്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ല​ഭി​ച്ചെ​ന്നാ​ണ് മ​നു തോ​മ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സി​പി​ഐ​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു മ​നു. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത് ത​നി​ക്ക് മ​ന​സ് മ​ടു​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ പാ​ര്‍​ട്ടി നി​ല​പാ​ട് എ​ടു​ത്തെ​ങ്കി​ലും അ​ത് വ​ള​രെ വൈ​കി​പ്പോ​യെ​ന്നും അ​പ്പോ​ഴേ​ക്കും പാ​ര്‍​ട്ടി​യെ വി​ഴു​ങ്ങാ​ന്‍ മാ​ത്രം അ​വ​ര്‍ വ​ള​ര്‍​ന്നു​ക​ഴി​ഞ്ഞി​രു​ന്നെ​ന്നും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച ത​ങ്ങ​ള്‍ ബ​ലി​യാ​ടു​ക​ളാ​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​നു ആ​രോ​പി​ച്ചു.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി, ആ​കാ​ശ് തി​ല്ല​ങ്കേ​രി എ​ന്നി​വ​ർ​ക്കൊ​ക്കെ ഒ​രു​ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​കു​മ​ല്ലോ അ​വ​ര​ങ്ങ​നെ നി​ന്ന​തെ​ന്നും മ​നു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ണ്ണൂ​ര്‍ യൂ​ണി​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സി​പി​ഐ​എ​മ്മി​ന്‍റെ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യും ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​രു​ന്ന ചു​റു​ചു​റു​ക്കു​ള്ള യു​വ നേ​താ​വാ​യി​രു​ന്നു മ​നു തോ​മ​സ്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യും മെ​മ്പ​ര്‍​ഷി​പ്പ് പു​തു​ക്കാ​തെ​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment