തിരുവനന്തപുരം: നിറഞ്ഞ കൂറോടെയും വിനയത്തോടെയും വേണം ഇടതുപക്ഷം ജനങ്ങളോട് ഇടപെടാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന ആവശ്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്.
അടി മുതല്‍ മുകള്‍ വരെയുള്ള എല്ലാ തലങ്ങളിലും ആത്മവിമര്‍ശനത്തിന് സന്നദ്ധമാകണം. ജനങ്ങളോട് ഇടപടുമ്പോൾ അസഹിഷ്ണുത പാടില്ല.
യാഥാര്‍ത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാന പാടം കൊണ്ടോ ഉപരിപ്ളവമായ വിശകലന സാമര്‍ത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
അടിസ്ഥാന ജനവിഭാഗം ഇടതുപക്ഷത്തിന് മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണം- കത്ത് പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ആത്മവിമർശനത്തിന് സന്നദ്ധമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ കത്ത്.