ന്യൂഡൽഹി: ഓഗസ്റ്റ് 15-ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് മുംബൈവരെയായാണ് പരീക്ഷണണാർഥം ട്രയിനുകൾ ഓടുന്നത്.
നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല. അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനായാണ് ഇതുപയോഗിക്കുന്നത്.
ബംഗളൂരുവിലെ ബിഇഎംഎലിൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ദീർഘദൂര യാത്രയ്ക്കായാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. ഇതിന്റെ പരീക്ഷണയോട്ടവും ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽവരെയാകും പരീക്ഷണയോട്ടം നടത്തുന്നത്. ഇതിന് ശേഷം മണിക്കൂറില്‍ 160 മുതൽ 220 കിലോമീറ്റർ വരേയായിരിക്കും ഇതിന്റെ വേഗത.