കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജര്‍മന്‍ സ്വദേശിനിയെ കടന്നുപിടിച്ച പാന്‍ട്രി ജീവനക്കാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി ഇന്ദ്രപാല്‍ സിംഗിനെ (40) യാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെ കന്യാകുമാരി-പൂനെ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു ജര്‍മന്‍ യുവതി. ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ എത്തിയ സമയം എസി കമ്പാര്‍ട്ട്മെന്റില്‍ എത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ എസ്ഐ സന്തോഷ്, സീനിയര്‍ സിപിഒ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിടിഇയുടെ റിപ്പോര്‍ട്ടും യുവതിയുടെ പരാതിയും വാങ്ങിയശേഷം ഇയാള്‍ക്കെതിരേ കേസെടുത്തു.