കൊച്ചി: വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നടന് ധര്മജന് ബോള്‍ഗാട്ടിയും ഭാര്യ അനുജയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു.
മക്കളായ വേദയേയും വൈഗയെയും സാക്ഷികളാക്കിയാണ് ധര്മജന് അനുജയ്ക്ക് വീണ്ടും താലിചാര്‍ത്തിയത്. ഈ വിവാഹത്തെക്കുറിച്ച് ധര്‍മജന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
“ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ടുവന്നു’ ഇങ്ങനെ ഒരു ഫോണ്‍ കോള്‍. അതായിരുന്നു എനിക്ക് ധര്‍മജന്റെ വിവാഹം. കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം.
വിവാഹ വേഷത്തില്‍ രണ്ട് ഫോട്ടോ…ഗംഭീരമായി… അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്. ‘ – ഇങ്ങനെയാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.