സിനിമാക്കാരനായതിനാൽ എനിക്കൊരു വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരു വീട് എനിക്ക് വാടകയ്ക്ക് കൊടുക്കാനുണ്ടെങ്കിൽ സിനിമാക്കാരന് കൊടുക്കും.
കാരണം എന്റെ ഭാര്യ ഗർഭിണിയായ സമയത്ത് വീട്ടിൽനിന്നു ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ്. അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി.
ഒരു വീട് നിശ്ചയിച്ചു. വീട് കാണാൻ പോയപ്പോൾ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു. എനിക്ക് ഷോക്കായി. എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെൽഫി എടുക്കാനും സിനിമാക്കാർ വേണം. എന്നാൽ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല. രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു.
എന്നാൽ വീട് തന്നില്ല. സിനിമാക്കാർ, വക്കീൽ, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നൽകാൻ മടിക്കുന്ന പ്രവണതയുണ്ട്. സിനിമാക്കാരാകുമ്പോൾ വീട്ടിൽ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്ന് പറയും. അത് തെറ്റായ ധാരണയാണെന്ന് ശ്രീകാന്ത് പറഞ്ഞു.