അഞ്ചൽ : അഞ്ചൽ ആയൂർ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടെമ്പോയുടെ ഡ്രൈവറാണ് മരിച്ച ഷിബു.
ഇന്ന് രാവിലെ ഏഴേമുക്കാലോടെ ഐസ് പ്ലാന്റിന് സമീപമായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെളിയം ഭാഗത്ത് നിന്നും റബർ തൈകളുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടെമ്പോയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ അഘാതത്തിൽ പൂർണ്ണമായും തകർന്ന ടെന്പോയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഡ്രൈവർ ഉൾപ്പടെയുള്ള മൂന്നുപേരെ പുറത്ത് എടുത്തത്.
പരിക്കറ്റവരെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ അമ്പിളി എന്ന സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന വിവരമാണ് പുറത്തു വരുന്നത്.
അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം സ്തംഭിച്ചു. അഞ്ചൽ ഏരൂർ ചടമംഗലം പോലീസ് സ്റ്റേഷണുകളിൽ നിന്നും പോലീസും പുനലൂരിൽ നിന്നും ഫയർ ഫോഴ്സും സ്ഥലത്തെത്തി