.വത്തിക്കാൻ സിറ്റി: മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനമായ ഇന്നലെ വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ.
മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു.
ചില രാജ്യങ്ങളിൽ നടപ്പാക്കിയതുപോലെ, മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുന്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു.
മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടരമായ ഈ വസ്തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു.
മയക്കുമരുന്ന് ഉത്പാദനവും കടത്തും പരിസ്ഥിതിയിൽ വിനാശകരമായ സ്വാധീനമുണ്ടാക്കുമെന്ന് ആമസോണ്‍ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.