ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ താ​നും മ​ക​നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ; ഒ​ന്നു​കി​ൽ ജോ​ലി, അ​ല്ലെ​ങ്കി​ൽ പ​റ​ഞ്ഞു​വി​ട​ണം; ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി യ​ദു

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നു​കി​ൽ ജോ​ലി​യി​ല്‍ തി​രി​ച്ചെ​ടു​ക്ക​ണം അ​ല്ലെ​ങ്കി​ൽ പ​റ​ഞ്ഞു​വി​ട​ണം. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട ത​ന്നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു രം​ഗ​ത്ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് യ​ദു ക​ത്തു ന​ൽ​കി.

ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ താ​നും മ​ക​നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യ​ദു​വി​നെ ജോ​ലി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി​യ​ത്. ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ ന​ല്‍​കി​യ പ​രാ​തി​ക്ക് പി​ന്നാ​ലെ​യാ​ണ് യ​ദു​വി​നെ​തി​രാ​യ ന​ട​പ​ടി.

ഏ​പ്രി​ലി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് വ​ച്ചാ​യി​രു​ന്നു മേ​യ​റും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ത​മ്മി​ൽ ന​ടു​റോ​ഡി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment