ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്ന ബിജെപിക്ക് ‘ഒരു രാജ്യം ഒരു പരീക്ഷ’ പോലും നടത്താൻ പറ്റാത്ത കഴിവില്ലായ്മയെ ലാത്തി കൊണ്ടു ഒതുക്കാനാകില്ലന്ന് രാഹുൽ പറഞ്ഞു.
നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്.
അതേസമയം, ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസനയെയും രാഹുലിനേയും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.