ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​തി​വാ​യി അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ന്നു, ചോ​ദ്യം ചെ​യ്ത യു​വ​തി​യ്ക്ക് നേ​രെ ക്രൂ​ര മ​ർ​ദ​നം; ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ഓ​മ​ശേ​രി സ്വ​ദേ​ശി മി​ർ​ഷാ​ദി​നെ​തി​രേ കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ക​ണ്ണി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

മി​ർ​ഷാ​ദ് പ​തി​വാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ യു​വ​തി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. പ​ല​പ്പോ​ഴാ​യി യു​വ​തി ഇ​ക്കാ​ര്യം വി​ല​ക്കി​യി​ട്ടും മി​ർ​ഷാ​ദ് തുടർന്നും സന്ദേശങ്ങളയച്ചു.

അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത് കൂ​ടാ​തെ യു​വ​തി​യെ വ​ഴി​യി​ൽ വ​ച്ച് കാ​ണു​മ്പോ​ഴെ​ല്ലാം ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു.

മി​ർ​ഷാ​ദി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും യു​വ​തി വി​വ​രം അ​റി​യി​ച്ചിരുന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ടി​എ​മ്മി​ൽ പോ​യി മ​ട​ങ്ങി വ​ന്ന യു​വ​തി​യെ മി​ർ​ഷാ​ദ് ആ​ക്ര​മി​ച്ച​ത്.

ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും വൈ​കാ​തെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment