തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുമെന്ന് കെ പിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
മുഖ്യമന്ത്രിയും, പാർട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. പാർട്ടിയിൽ ഉയർന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അവർക്കു സംരക്ഷണം നൽകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടി.പി. ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുന്‍പും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്നു കുലംകുത്തിയെന്നു വിളിച്ചു ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, സിജിത്ത്, ട്രൗസർ മനോജ് എന്നിവർക്ക് ശിക്ഷയിളവു നല്കാൻ നടത്തിയ നീക്കത്തിനൊടുവിൽ ഇരകളായത് മൂന്നു ജയിലുദ്യോഗസ്ഥരാണെന്നും സുധാകരൻ പറഞ്ഞു.