ന്യൂഡൽഹി: നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിഖ്യാതമായ പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയ്ക്ക്.
സ്വന്തം സുരക്ഷയ്ക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു.
അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും.
14 വർഷംമുമ്പ് കാഷ്മീരിനെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎപിഎ ചുമത്തിയിരിക്കുമ്പോഴാണ് ധീരമായ നിലപാടിനുള്ള പെൻ പിന്റർ സമ്മാനം അരുന്ധതിക്കു ലഭിക്കുന്നത്.