ട്വ​ന്‍റി-20 ലോ​ക​ക​പ്പ് : ക​ന്നി​ക്കി​രീട​ത്തി​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക, ര​ണ്ടാം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​ൻ ഇ​ന്ത്യ​യും

ബാ​ർ​ബ​ഡോ​സ്: ക​ന്നി ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക, ര​ണ്ടാം ട്വ​ന്‍റി-20 കി​രീ​ട​ത്തി​ന് ഇ​ന്ത്യ… ക്രി​ക്ക​റ്റ് ലോ​ക​ത്തി​ലെ വ​ൻ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ടം ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ൽ തീ​പ്പൊ​രി വി​ത​റും. ഐ​സി​സി 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ തോ​ൽ​വി​യി​ല്ലാ​തെ മു​ന്നേ​റി​യ ര​ണ്ട് ടീ​മു​ക​ളാ​ണ് ക​ലാ​ശ​പ്പോ​രി​ൽ നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യ്ക്ക് കൊ​ഴു​പ്പു​കൂ​ട്ടു​ന്നു.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​ത്രി എ​ട്ടി​ന് ബാ​ർ​ബ​ഡോ​സി​ലെ കെ​ൻ​സിം​ഗ്ട​ണ്‍ ഓ​വ​ലി​ലാ​ണ് ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ൽ. ട്വ​ന്‍റി-20, ഏ​ക​ദി​ന ലോ​ക​ക​പ്പു​ക​ളി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ൽ ക​ളി​ക്കു​ന്ന​ത്. മ​റു​വ​ശ​ത്ത് ഇ​ന്ത്യ​യു​ടെ മൂ​ന്നാം ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണ്.

അ​ഫ്ഗാ​നി​സ്ഥാ​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു സെ​മി​യി​ൽ കീ​ഴ​ട​ക്കി​യാ​ണ് പ്രോ​ട്ടീ​സി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. സെ​മി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ 68 റ​ണ്‍​സി​ന് ത​ക​ർ​ത്തെ​റി​ഞ്ഞ് ഇ​ന്ത്യ​യും കി​രീ​ട​പോ​രാ​ട്ട​ത്തി​നെ​ത്തു​ന്നു.

എ​ട്ടു പേ​രു​മാ​യി ഇ​ന്ത്യ!

ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ എ​ട്ടു ക​ളി​ക്കാ​രു​മാ​യാ​ണ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തി​യ​തെ​ന്നു പ​റ​ഞ്ഞാ​ൽ അ​ദ്ഭു​ത​പ്പെ​ടേ​ണ്ട. കാ​ര​ണം, സെ​മി​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലാ​യി പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ മൂ​ന്നു ക​ളി​ക്കാ​രെ​ക്കൊ​ണ്ട് കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്‌​ലി, മ​ധ്യ​നി​ര​യി​ൽ ശി​വം ദു​ബെ, സ്പി​ൻ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രാ​ണ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ത​ങ്ങ​ളു​ടെ പെ​രു​മ​യ്ക്കൊ​ത്ത പ്ര​ക​ട​നം ഇ​തു​വ​രെ കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ.

7, 9, 17* എ​ന്ന​താ​ണ് ബാ​റ്റു​മാ​യി ക്രീ​സി​ലെ​ത്തി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പ്ര​ക​ട​നം. സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഒ​ന്പ​ത് പ​ന്തി​ൽ 17 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന​താ​ണ് ഉ​യ​ർ​ന്ന സ്കോ​ർ. സൂ​പ്പ​ർ എ​ട്ടി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത് മാ​ത്ര​മാ​ണ് പ​ന്തു​കൊ​ണ്ട് ജ​ഡേ​ജ​യു​ടെ ഇ​തു​വ​രെ​യു​ള്ള സം​ഭാ​വ​ന. ലോ​ക​ക​പ്പി​ൽ ശി​വം ദു​ബെ​യു​ടെ ഇ​ന്നിം​ഗ്സു​ക​ൾ ഇ​ങ്ങ​നെ: 0*, 3, 31*, 10, 34, 28, 0. ബംം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ 24 പ​ന്തി​ൽ 34 ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

1, 4, 0, 24, 37, 0, 9 എ​ന്ന​താ​ണ് ഓ​പ്പ​ണിം​ഗി​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ്ര​ക​ട​നം. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ 28 പ​ന്തി​ൽ 37 റ​ണ്‍​സ് നേ​ടി​യ​താ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

അ​തേ​സ​മ​യം, കോ​ഹ്‌​ലി​യു​ടെ ഫോ​മി​ല്ലാ​യ്മ​യെ കു​റി​ച്ച് ഒ​ട്ടും ആ​ശ​ങ്ക​യി​ല്ലെ​ന്നാ​ണ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​റ്റിം​ഗ് Vs ബൗ​ളിം​ഗ്

ക്വാ​ളി​റ്റി ബാ​റ്റ​ർ​മാ​രും ബൗ​ള​ർ​മാ​രും ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​താ​ണ് ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ന്‍റെ ഹൈ​ലൈ​റ്റ്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ റ​ണ്‍​വേ​ട്ട​യി​ൽ പ്ര​ധാ​നി. ഏ​ഴ് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് രോ​ഹി​ത് 41.33 ശ​രാ​ശ​രി​യി​ൽ 248 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (196), ഋ​ഷ​ഭ് പ​ന്ത് (171) എ​ന്നി​വ​രാ​ണ് റ​ണ്‍​വേ​ട്ട​യി​ൽ രോ​ഹി​ത്തി​ന്‍റെ കൂ​ട്ടു​കാ​ർ.

15 വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ർ​ഷ്ദീ​പ് സിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ ബൗ​ള​ർ​മാ​രി​ൽ പ്ര​ധാ​നി. എ​ന്നാ​ൽ, 13 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റ​ർ​മാ​രു​ടെ പേ​ടി​സ്വ​പ്നം. 4.12 മാ​ത്ര​മാ​ണ് ഈ ​ലോ​ക​ക​പ്പി​ൽ ബും​റ​യു​ടെ ഇ​ക്കോ​ണ​മി.

ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (204), ഡേ​വി​ഡ് മി​ല്ല​ർ (148), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൻ (138), ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് (134) തു​ട​ങ്ങി​യ​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്ത്. ആ​ൻ‌​റി​ച്ച് നോ​ർ​ക്കി​യ (13), ക​ഗി​സൊ റ​ബാ​ദ (12), ത​ബ്രാ​യി​സ് ഷം​സി (11) എ​ന്നി​വ​രാ​ണ് പ്രോ​ട്ടീ​സി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം ന​യി​ക്കു​ന്ന​ത്.

ഏ​ഴാം ഫൈ​ന​ൽ

ഐ​സി​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ക്കി​ത് ഏ​ഴാം ഫൈ​ന​ൽ. ഏ​ക​ദി​ന​ത്തി​ൽ 1983, 2003, 2011, 2023 എ​ഡി​ഷ​നു​ക​ളി​ലും ട്വ​ന്‍റി-20​യി​ൽ 2007, 2014 വ​ർ​ഷ​ങ്ങ​ളി​ലും ഇ​ന്ത്യ ഫൈ​ന​ൽ ക​ളി​ച്ചു. അ​തി​ൽ ഏ​ക​ദി​ന​ത്തി​ൽ 1983, 2011 ലോ​ക​ക​പ്പു​ക​ളി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യി, ട്വ​ന്‍റി-20​യി​ൽ 2007ലും. 2013 ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ശേ​ഷം ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഒ​രു ഐ​സി​സി കി​രീ​ട​ത്തി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 2013 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ശേ​ഷം ര​ണ്ട് ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ് ഉ​ൾ​പ്പ​ടെ അ​ഞ്ച് ത​വ​ണ ഐ​സി​സി ഫൈ​ന​ലു​ക​ളി​ൽ ഇ​ന്ത്യ ക​ളി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

 

Related posts

Leave a Comment