ആരാധകർക്കും കളിക്കാർക്കും മുകളിൽ കരിനിഴലായി മഴമേഘം; മഴ കളിമുടക്കിയാൽ….

ഐ​സി​സി 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ​ക്കു താ​ഴെ​യാ​ണ് ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ൽ ഇ​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ൽ മി​ക്ക​പ്പോ​ഴും മ​ഴ വി​ല്ല​ന്‍റെ വേ​ഷ​മ​ണി​ഞ്ഞി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റും​മ​ഴ​യും ബാ​ർ​ബ​ഡോ​സി​ൽ ഇ​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് സെ​മി​ഫൈ​ന​ലി​ലും മ​ഴ ഭീ​ഷ​ണി​യാ​യി​രു​ന്നു.

മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ന്നു മ​ത്സ​രം ന​ട​ന്നി​ല്ലെ​ങ്കി​ൽ റി​സ​ർ​വ് ദി​ന​മാ​യ നാ​ളെ വീ​ണ്ടും ഫൈ​ന​ൽ അ​ര​ങ്ങേ​റും. ഇ​ന്ന് മ​ത്സ​രം അ​ൽ​പ​മെ​ങ്കി​ലും ന​ട​ന്നെ​ങ്കി​ൽ അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രി​ക്കും റി​സ​ർ​വ് ദി​ന​ത്തി​ൽ അ​റ​ങ്ങേ​റു​ക.

ചു​രു​ങ്ങി​യ​ത് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 10 ഓ​വ​ർ ക​ളി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ മാ​ത്ര​മേ ഇ​ന്ന് മ​ത്സ​രം ന​ട​ക്കൂ. ഇ​ന്നും റി​സ​ർ​വ് ദി​ന​മാ​യ നാ​ളെ​യും മ​ത്സ​രം ന​ട​ന്നി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കും.

Related posts

Leave a Comment