ഷെ​ഫാ​ലി മാ​സ്റ്റ​ർ ബ്ലാ​സ്റ്റ്; ടെ​സ്റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി​യെ​ന്ന നേ​ട്ടം

ചെ​ന്നൈ: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് സൂ​പ്പ​ർ താ​രം ഷെ​ഫാ​ലി വ​ർ​മ​യ്ക്ക് ഇ​ര​ട്ട​സെ​ഞ്ചു​റി. ചെ​ന്നൈ​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ലാ​ണ് ഇ​രു​പ​തു​കാ​രി​യാ​യ ഷെ​ഫാ​ലി വ​ർ​മ ഇ​ര​ട്ട​ശ​ത​കം (197 പ​ന്തി​ൽ 205 റ​ണ്‍​സ്, 23 ഫോ​റും എ​ട്ട് സി​ക്സും) നേ​ടി​യ​ത്. ടെ​സ്റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി​യും ഇ​ര​ട്ട സെ​ഞ്ചു​റി​യും പൂ​ർ​ത്തി​യാ​ക്കു​ന്ന താ​ര​മെ​ന്ന നേ​ട്ട​വും ഷെ​ഫാ​ലി സ്വ​ന്ത​മാ​ക്കി.

113 പ​ന്തി​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ ഷെ​ഫാ​ലി 194 പ​ന്തി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി തി​ക​ച്ചു. 1984ൽ 137 ​പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഇം​ഗ്ല​ണ്ടി​ന്‍റെ ജാ​ന​റ്റ് ബ്രി​ട്ടി​ന്‍റെ റി​ക്കാ​ർ​ഡും 254 പ​ന്തി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​യു​ടെ അ​ന്നാ​ബെ​ല്ലി​ന്‍റെ റി​ക്കാ​ർ​ഡും ഷെ​ഫാ​ലി ഇ​തോ​ടെ തി​രു​ത്തി.

മ​ത്സ​ര​ത്തി​ൽ 122 പ​ന്തി​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ് അ​തി​വേ​ഗ സെ​ഞ്ചു​റി​യി​ൽ ര​ണ്ടാ​മ​ത്. ഷെ​ഫാ​ലി​ക്കൊ​പ്പം ഓ​പ്പ​ണ്‍ ചെ​യ്ത സ്മൃ​തി മ​ന്ദാ​ന 161 പ​ന്തി​ൽ 27 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 149 റ​ണ്‍​സ് നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ 292 റ​ണ്‍​സ് നേ​ടി.

ആ​ദ്യ​ദി​നം മ​ത്സ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​ന്ത്യ 525/4 എ​ന്ന മി​ക​ച്ച സ്കോ​റി​ലാ​ണ്. ടെ​സ്റ്റി​ലെ ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്.

Related posts

Leave a Comment