കൊച്ചി: ഡെന്മാർക്കിലെ കോപ്പൻ ഹെഗൻ ബെല്ലാ സെന്ററിൽ സ്പെഷ്യലൈസ്ഡ് കോഫീ അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് ഓഫ് കോഫി 2024 എക്സിബിഷനിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കാപ്പി കർഷകരും എക്സ്പോർട്ടർമാരും പങ്കെടുത്ത സന്തോഷ വാർത്ത പങ്കുവച്ച് വ്യവസായ മന്ത്രി പി. രാജീവ്.
സംസ്ഥാന സർക്കാർ ഒരുക്കിയ സ്റ്റാളിൽ സർക്കാർ തന്നെ മുൻകൈ എടുത്താണ് കർഷകരുൾപ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ വയനാട് റോബസ്റ്റ കോഫിയെ തേടി നിരവധി പേരാണ് കേരളത്തിൽ നിന്നുള്ള സ്റ്റാളിലെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഡെന്മാർക്കിലെ കോപ്പൻ ഹെഗൻ ബെല്ലാ സെന്ററിൽ സ്പെഷ്യലൈസ്ഡ് കോഫീ അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് ഓഫ് കോഫി 2024 എക്സിബിഷനിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കാപ്പി കർഷകരും എക്സ്പോർട്ടർമാരും പങ്കെടുത്തു.
സംസ്ഥാന സർക്കാർ ഒരുക്കിയ സ്റ്റാളിൽ സർക്കാർ തന്നെ മുൻകൈ എടുത്താണ് കർഷകരുൾപ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയത്.
3 ദിവസം നീണ്ട സമ്മേളനത്തിൽ വയനാട് റോബസ്റ്റ കോഫിയെ തേടി നിരവധി പേരാണ് കേരളത്തിൽ നിന്നുള്ള സ്റ്റാളിലെത്തിയത്. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ബിസിനസുകാരുമടക്കം വലിയ തിരക്കാണ് സ്റ്റാളിലുണ്ടായത്.
വ്യത്യസ്തമായ മണവും സ്വാദുമാണ് വയനാട് റോബസ്റ്റ കോഫിയെ ശ്രദ്ധേയമാക്കുന്നത്. എസ്പ്രസ്സോ ഉൾപ്പെടെയുള്ള വിവിധയിനം വിലകൂടിയ കാപ്പികൾ തയ്യാറാക്കാൻ പലപ്പോഴും റോബസ്റ്റ കോഫി ഉപയോഗിക്കുന്നു.
ആഗോള മാർക്കറ്റിലേക്കുൾപ്പെടെ വലിയ രീതിയിൽ കടന്നുകയറാൻ വലിയൊരു അവസരമാണ് റോബസ്റ്റ കോഫിക്ക് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. കടൽ കടന്ന് പോകുന്ന കേരളത്തിന്റെ കാപ്പികളിലേക്ക് മറ്റൊരു പേര് കൂടി ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.