പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ൽ: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഏ​ഴം​ഗ കു​ടും​ബം; മൂ​ന്ന് മ​ര​ണം, ര​ണ്ട് കു​ട്ടി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ

മു​ബൈ: പുഴയിൽ വെ​ള്ള​ച്ചാ​ട്ടം ക​ണ്ടു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അപ്രതീക്ഷിതമായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ണോ​വാ​ല​യി​ലാ​ണ് സം​ഭ​വം.

ബു​ഷി അ​ണ​ക്കെ​ട്ടി​ന​ടു​ത്തു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു കുടുംബം. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ന് ഈ അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഈ ​കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഷ​ഹി​സ്ത അ​ൻ​സാ​രി(36), ആ​മി​ന അ​ൻ​സാ​രി(13), ഉ​മേ​ര അ​ൻ​സാ​രി(9) എ​ന്നി​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. അ​ദ്നാ​ൻ അ​ൻ​സാ​രി(4), മ​റി​യ സെ​യ്ദ്(9) എ​ന്നി​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പു​ഴു​യു​ടെ ന​ടു​ക്ക് ഇ​വ​ർ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് കെ​ട്ടി​പ്പി​ടി​ച്ച് നി​ന്ന് നി​ല​വി​ളി​ക്കു​ന്ന​തും ഒ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തോ​ടെ ഒ​ഴു​കി​പോ​കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment