ബി​ജെ​പി സി​പി​എം ബ​ന്ധം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യും; തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം കൂ​ട്ടു​നി​ന്നെ​ന്ന്  കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം കൂ​ട്ടു​നി​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.  തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം​വ​രെ സി​പി​എം ബി​ജെ​പി അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​യി​രു​ന്നു. തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​യ​താ​ണ് ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നു കാ​ര​ണം.

ഒ​രു ക​മ്മീ​ഷ​ണ​ര്‍ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. സി​പി​എ​മ്മി​നോ​ട് താ​ത്പ​ര്യ​മു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു.

പൂ​രം അ​ല​ങ്കോ​ല​മാ​യ​പ്പോ​ഴും മ​ന്ത്രി രാ​ജ​ന് മൂ​ക​സാ​ക്ഷി​യാ​യി നി​ല്‍​ക്കേ​ണ്ടി വ​ന്നു. ബി​ജെ​പി സി​പി​എം ബ​ന്ധം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment