മയാമി: ക്യാപ്റ്റൻ ലയണൽ മെസി ഇല്ലാതെയിറങ്ങിയ അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടം മൂന്നാം ജയത്തോടെ പൂർത്തിയാക്കി.
ഗ്രൂപ്പ് എയിൽ അർജന്റീന ലൗതാരോ മാർട്ടിനസിന്റെ ഇരട്ടഗോൾ മികവിൽ 2-0ന് പെറുവിനെ തോൽപ്പിച്ചു. കോപ്പ അമേരിക്കയിൽ രണ്ടാം തവണയാണ് അർജന്റീന ഒരു ഗോൾ പോലും വഴങ്ങാതെ മൂന്നു ജയവുമായി ഗ്രൂപ്പ് ജേതാക്കളാകുന്നത്.
1921ലാണ് ഇതിനു മുന്പ് ഈ നേട്ടം കൈവരിച്ചത്. അർജന്റീനയുടെ ലിയനാർഡോ പരെഡെസ് പെനാൽറ്റി നഷ്ടമാക്കി. കോപ്പയുടെ 108 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ജന്മദിനത്തിൽ പെനാൽറ്റി നഷ്ടമാക്കുന്നത്.