ന്യൂഡൽഹി: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. 2022 ജുലൈ ഒന്നിനായിരുന്നു എകെജി സെന്റർ ആക്രമിക്കപ്പെട്ടത്.
ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിലെ മുഖ്യആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.