കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​മു​യ​ർ​ത്തി വൈ​ദ്യു​ത​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ; ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വ​രു​മാ​നം ര​ണ്ടു​കോ​ടി ക​വി​ഞ്ഞു

കോ​ഴി​ക്കോ​ട്: സാ​മ്പത്തി​ക ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​മു​യ​ർ​ത്തി വൈ​ദ്യു​ത​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. ദി​നം​പ്ര​തി നി​ര​ത്തു​ക​ളി​ൽ വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷം 6,46,448.42 രൂ​പ മാ​ത്ര​മാ​യി​രു​ന്നു ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ച്ച വ​രു​മാ​നം. 2022-23ൽ ​അ​ത് 33,62,030.35 രൂ​പ​യാ​യി വ​ർ​ധി​ച്ചു. 2023-24ൽ 2.68 ​കോ​ടി​യാ​യി കു​തി​ച്ചു​യ​ർ​ന്നു.

വീ​ടു​ക​ളി​ൽ വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ കെ​എ​സ്ഇ​ബി​ക്കു ല​ഭി​ക്കു​ന്ന​ത് ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ള്ള നി​ര​ക്കാ​യ യൂ​ണി​റ്റി​ന് 2.50 രൂ​പ​മാ​ത്രം. അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൊ​തു ചാ​ർ​ജിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ അ​തി​വേ​ഗ ചാ​ർ​ജിം​ഗി​ന് ഒ​രു യൂ​ണി​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത് 13 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യു​മാ​ണ്.

സാ​ധാ​ര​ണ (സ്ളോ) ​ചാ​ർ​ജിം​ഗി​നു യൂ​ണി​റ്റി​ന് ഒ​മ്പതു രൂ​പ​യോ​ടൊ​പ്പം 18 ശ​ത​മാ​നം ജി​എ​സ്ടി​യും ഈ​ടാ​ക്കു​ന്നു. എം​എ​ൽ​എ, എം​പി​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​ക​ളോ ഇ​ത​ര സാമ്പത്തി​ക സ​ഹാ​യ​മോ ല​ഭ്യ​മാ​ക്കി കൂ​ടു​ത​ൽ ചാ​ർ​ജിം​ഗ് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം കെ​എ​സ്ഇ​ബി ന​ട​ത്തി​വ​രു​ക​യാ​ണ്.

ആ ​നി​ല​യ്ക്കു കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മാ​ണു വൈ​ദ്യു​ത ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ കെ​എ​സ്ഇ​ബി​ക്കു ല​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ക​ണ​ക്കു പ്ര​കാ​രം, 1.6 ല​ക്ഷ​ത്തോ​ളം വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളാ​ണു കേ​ര​ള​ത്തി​ലു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​ത വാ​ഹ​ന ന​യം പ്ര​കാ​രം നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തു കെ​എ​സ്ഇ​ബി​യെ​യാ​ണ്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം 63 അ​തി​വേ​ഗ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും 1,169 പോ​ൾ മൗ​ണ്ട​ഡ് ചാ​ർ​ജ് പോ​യി​ന്‍റു​ക​ളു​മാ​ണ് കെ​എ​സ്ഇ​ബി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പോ​ൾ മൗ​ണ്ട​ഡ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ മു​ഖേ​ന 75,784,42 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ക​ഴി​ഞ്ഞ​മാ​സം 25 വ​രെ കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ച്ച​ത്.

കെ​എ​സ്ഇ​ബി​യു​ടേ​ത​ല്ലാ​ത്ത 700ഓ​ളം ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്. പാ​ർ​ക്കിം​ഗ് സ്ഥ​ല ദൗ​ർ​ല​ഭ്യം, ദേ​ശീ​യ​പാ​ത വി​ക​സ​നം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ചി​ല ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​വ​യ്ക്കു പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ, എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി പു​തി​യ​താ​യി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ 2,392 സ്ഥ​ല​ങ്ങ​ൾ കെ​എ​സ്ഇ​ബി ക​ണ്ടെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡം പ്ര​കാ​രം വൈ​ദ്യു​ത​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ല. സാ​ങ്കേ​തി​ക സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു വ്യ​ക്തി​ക​ൾ​ക്കോ സം​രം​ഭ​ക​ർ​ക്കോ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാം.

ബി​നു ജോ​ർ​ജ്

Related posts

Leave a Comment