മലയാള സിനിമയ്ക്ക് മികച്ച കുറേ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തെ പാർവതിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള ഓവർ സൈസ് ജാക്കറ്റും ലെയ്സ് മെറ്റീരിയലിലുള്ള കടും നീല നിറത്തിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.