മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: മൂ​ന്ന് വ​യ​സു​കാ​രി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി പ്ര​തി​യു​ടെ വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പീ​ഡ​നം. ​സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ സ​ന്തോ​ഷ് ഖു​ന്തി​യെ(23) പോ​ലീ​സ് പി​ടി​കൂ​ടി.

പെ​ൺ​കു​ട്ടി ക​ളി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​തി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി  വീ​ട്ടി​ൽ​വ​ച്ച് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​കെ എ​ത്താ​ൻ താ​മ​സി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി‍​യ തി​ര​ച്ചി​ലൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​ത്. പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള പി​പ്പി​ലി പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment