തിരുവനന്തപുരം: സിപിഎം നേതാവ് എം. സ്വരാജിന്റെ പ്രസംഗത്തോട് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരാണ് ഈ സ്വരാജെന്നും ചോദിച്ചു.
ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പരിപാടിയില്‍ സംസാരിക്കവേ എം.സ്വരാജ് പറഞ്ഞത്.
ഇതേപ്പറ്റിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിനൊക്കെ താന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ഗവര്‍ണര്‍ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.