സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത്, കാ​യി​ക​മേ​ള എ​റ​ണാ​കു​ള​ത്തും; പ്ര​ഖ്യാ​പ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കും. ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത് പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ ഒ​രു ക​ലാ​രൂ​പം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത്ത​ര​ത്തി​ൽ ഒ​രു ക​ലാ​രൂ​പം മ​ത്സ​ര ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​യി​ക​മേ​ള ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തും.

സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ക​ണ്ണൂ​രി​ൽ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ 27 വ​രെ​യും ശാ​സ്ത്ര​മേ​ള ആ​ല​പ്പു​ഴ​യി​ൽ ന​വം​ബ​ർ 14 മു​ത​ൽ 17 വ​രെ​യും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ദി​ശ എ​ക്സ്പോ, ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ തൃ​ശൂ​രി​ലും ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment