മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്.
ഇപ്പോൾ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റുകളാണ്. അതായത് പതിനായിരത്തോളം സീറ്റുകൾ ഇനിയും കണ്ടെത്തണം.
ആകെ 7000ത്തോളം പേർക്കാണ് സീറ്റ് വേണ്ടിവരിക എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നത്.
അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്ന ആശങ്ക ബാക്കിയാണ്.