സ്ഥാ​ന​മാ​ന​ങ്ങ​ളി​ല്ലാ​ത്ത പ്ര​ദേ​ശി​ക നേ​താ​വി​നെ സ്റ്റേ​ജി​ലി​രു​ത്താ​ൻ ശ്ര​മം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത യൂ​ത്ത് കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്സ് മീ​റ്റി​ൽ കൈ​യാ​ങ്ക​ളി

മാ​ന​ന്ത​വാ​ടി: ഒ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത​യാ​ളെ വേ​ദി​യി​ലി​രു​ത്തേ​ണ്ട.​വാ​ക്ത​ർ​ക്കം ഒടുവിൽ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക്. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്സ് മീ​റ്റി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​താ​വി​ന്‍റെ പേ​രി​ൽ പോ​ര​ടി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്.

ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ ഒ​ന്നും വ​ഹി​ക്കാ​ത്ത പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വേ​ദി​യി​ൽ ഇ​രു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് ന​യി​ച്ച​ത്. പ​രി​പാ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചേ​രി​തി​രി​ഞ്ഞ് ഉ​ന്തും​ത​ള്ളു​മാ​യി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​നോ​ട് സം​സ്ഥാ​ന നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി.

Related posts

Leave a Comment