മാന്നാർ: കലയുടെ കൊലപാതകം സംബന്ധിച്ച സൂചന ലഭിച്ച ഊമക്കത്തിനു പിന്നിലും ദുരൂഹത. അമ്പലപ്പുഴയിലെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ടാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് തുടക്കത്തില്‍ പ്രചരിച്ചത്.
എന്നാല്‍ ഒരു സമുദായ സംഘടനയിലെ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് സൂചന. അമ്പലപ്പുഴ പോലീസിനു ലഭിച്ച ഊമക്കത്തുകള്‍ പ്രതികള്‍ ഉള്‍പ്പെട്ട സമുദായ സംഘടനയില്‍ മുന്‍പ് നടന്ന ഭിന്നിപ്പിന്റെ തുടര്ച്ചയെന്നു പരക്കെ ആരോപണം ഉയര്‍ന്നു.
ഇതു സംബന്ധിച്ച വിവരങ്ങളാണ് സമുദായത്തില്‍ പെട്ടവരും പറയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത പലരും സമുദായ സംഘടനാ ഭരണത്തില്‍ നിലവില്‍ ഭാരവാഹികളാണ്.
മുന്‍പ് സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പലരേയും പുറത്താക്കിയിരുന്നു. ഇതിനെതിരേ പുറത്തായവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സമുദായ നേതൃത്വം ഇടപെടുകയും അന്വേഷണം നടത്തി തിരികെഎടുക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ഭരണസമിതി പരിച്ചു വിടുകയും ചെയ്തു. ഇപ്പോഴും ഈ വിഭാഗീയത നിലനില്‍ക്കുന്നതായാണ് പറയുന്നത്. 15 വര്‍ഷത്തിന് മുന്‍പ് നടന്ന കലയുടെ തിരോധാനം കൊലപാതകമാണെന്ന് കത്തില്‍ സൂചന വന്നതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.