ലണ്ടൻ: വിംബിൾഡണ്‍ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ ജാനിക് സിന്നർ, നോവാക് ജോക്കോവിച്ച് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ.
ഇറ്റാലിയൻ താരം സിന്നർ സ്വന്തം നാട്ടുകാരൻ മാത്യോ ബെറെറ്റിനിയെ 7-6(7-3), 7-6(7-4), 2-6, 7-6(7-4)ന് പരാജയപ്പെടുത്തി. ഏഴാം റാങ്ക് പോളണ്ട് താരം ഹുബർട്ട് ഹർകാസ് പുറത്ത്. ജോക്കോവിച്ച് ബ്രിട്ടന്റെ ജേക്കബ് ഫിയർണെലിയെ കീഴടക്കി. സ്കോർ: 6-3, 6-4, 5-7, 7-5.
വിംബിൾഡണ്‍ വനിതാ സിംഗിൾസിൽ ലോക അഞ്ചാം റാങ്ക് അമേരിക്കയുടെ ജെസിക്ക പെഗുല പുറത്ത്. രണ്ടാം റൗണ്ട് മത്സരത്തിൽ അമേരിക്കലൻ താരത്തെ ചൈനയുടെ വാംഗ് ഷിയുൻ 6-4, 7-6(9-7), 6-1ന് തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ നവോമി ഓസകയും പുറത്തായി. ജാപ്പനീസ് താരത്തെ 6-4, 6-1ന് എമ്മാ നവാരോ പരാജയപ്പെടുത്തി.