ബ​സ് നി​ർ​ത്തി​യി​ട്ട ശേ​ഷം ഡ്രൈ​വ​ർ കാ​പ്പി കു​ടി​ക്കു​വാ​ൻ പോ​യി; ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് റോ​ഡി​ലേ​ക്ക് നീ​ങ്ങി ഗേ​റ്റും മ​തി​ലും ഇ​ടി​ച്ചു​ത​ക​ർ​ത്ത് അ​പ​ക​ടം

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബ​സ് ത​നി​യെ പി​ന്നി​ലേ​ക്ക് നീ​ങ്ങി മ​തി​ല്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്തു.

ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ലു​ള്ള റോ​ഡും മ​റി​ക​ട​ന്ന് ബ​സ് പി​ന്നോ​ട്ടു നീ​ങ്ങി​യാ​ണ് എ​തി​ര്‍​വ​ശ​ത്തു​ള്ള പ്ര​സ് ക്ല​ബ്-​പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​ത്തി​ന്‍റെ ഗേ​റ്റും മ​തി​ലും ത​ക​ര്‍​ത്ത​ത്.

മ​റ്റു വാ​ഹ​ന​ങ്ങ​ളോ യാ​ത്ര​ക്കാ​രോ റോ​ഡി​ൽ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യി​ട്ട ശേ​ഷം കാ​പ്പി കു​ടി​ക്കു​വാ​ൻ പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സ് ത​നി​യെ പി​ന്നി​ലേ​ക്ക് നീ​ങ്ങി റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​തി​ലും ഗേ​റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment