മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​എ​സ്എം​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഒ​രു​മാ​സം 21 ശി​ശു​മ​ര​ണം; മ​രി​ച്ച​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കെ​ത്തിയ ശി​ശു​ക്ക​ൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലു​ള്ള ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ഹോ​സ്പി​റ്റ​ലി​ൽ (സി​എ​സ്എം​എ​ച്ച്) ഒ​രു മാ​സ​ത്തി​നി​ടെ 21 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കെ​ത്തി​ച്ച ശി​ശു​ക്ക​ളാ​ണ് മ​രി​ച്ച​തെ​ന്നും അ​തീ​വ ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലാ​ണു കു​ഞ്ഞു​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം കു​റ​ഞ്ഞ ഭാ​ര​വും മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​വു​മാ​ണെ​ന്നു ചൈ​ൽ​ഡ് സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​ജ​യേ​ഷ് പ​നോ​ട്ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2023 ഓ​ഗ​സ്റ്റി​ൽ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 18 രോ​ഗി​ക​ൾ ഇ​തേ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment