വി​ല​ക്ക​യ​റ്റം; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി; വി​ല​വി​വ​ര പ​ട്ടി​ക ഇ​ല്ലാ​ത്ത ക​ട​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി

ചേ​ർ​ത്ത​ല: അ​മി​ത വി​ലക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​ സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഫു​ഡ് ആ​ന്‍റ് സേ​ഫ്ടി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത​മാ​യാ​ണ് ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചേ​ർ​ത്ത​ല മു​ട്ടം മാ​ർ​ക്ക​റ്റി​ലെ​യും വ​ട​ക്കേ അ​ങ്ങാ​ടി​യി​ലു​മു​ള്ള ഹോ​ട്ട​ൽ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, പ​ഴം-​പ​ച്ച​ക്ക​റി, വി​വി​ധ സ്റ്റോ​റു​ക​ൾ തു​ട​ങ്ങി 22 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ ന​ട​ത്തി​യ​ത്.

വി​ല​വി​വ​ര പ​ട്ടി​ക ഇ​ല്ലാ​ത്ത ക​ട​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ വി.​സു​രേ​ഷ്, ഫു​ഡ് ആ​ന്‍റ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്രി​യ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ബാ​ബു, ഇ​ൻ​സ്പെ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് അ​ജി, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജി​ല കു​മാ​രി, ജി​നി, കെ.​ജി ശാ​ന്ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment