പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: പ്രി​ൻ​സി​പ്പ​ലി​നെ ബ​ല​മാ​യി നീ​ക്കി; വീ​ഡ​യോ വൈ​റ​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​എ​സ്‌​സി ന​ട​ത്തി​യ റി​വ്യു ഓ​ഫീ​സ​ർ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ജീ​വ​ന​ക്കാ​രും സ​ഹ അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ബ​ല​മാ​യി മാ​റ്റി പു​തി​യ പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​യേ​റ്റ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി. യു​പി​യി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ച​ർ​ച്ച് ഓ​ഫ് നോ​ർ​ത്ത് ഇ​ന്ത്യ (സി​എ​ൻ​ഐ) യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ഷ​പ് ജോ​ണ്‍​സ് ഗേ​ൾ​സ് സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​രു​ൾ സോ​ള​മ​ൻ എ​ന്ന പ്രി​ൻ​സി​പ്പ​ൽ ക​സേ​ര​യി​ൽ​നി​ന്നു മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​സേ​ര​യോ​ടെ നീ​ക്കി​യ​ശേ​ഷം അ​വ​രെ ഉ​ന്തി മാ​റ്റു​ന്ന​തും ക​സേ​ര തി​രി​ച്ചെ​ത്തി​ച്ച് ഷെ​ർ​ലി​ൻ മാ​സി എ​ന്ന പു​തി​യ വ​നി​താ പ്രി​ൻ​സി​പ്പ​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പു​തി​യ പ്രി​ൻ​സി​പ്പ​ലി​നെ അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റും കൈ​യ​ടി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്ന​തും 2.20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കാ​ണാം. കോ​ടി​ക​ളു​ടെ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​തി​നാ​ലാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ നീ​ക്കി​യ​തെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ അ​ഴി​മ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ 10 പേ​രി​ൽ ഇ​തേ സ്കൂ​ളി​ലെ പ​രീ​ക്ഷാ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റും ഉ​ണ്ടാ​യി​രു​ന്നു.

അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സി​എ​ൻ​ഐ ല​ക്നോ ബി​ഷ​പ് മൗ​റി​സ് എ​ഡ്ഗ​ർ ഡാ​ൻ പ്ര​തി​ക​രി​ച്ച​ത്. പാ​രു​ളി​നെ പു​റ​ത്താ​ക്കി​യ​താ​യും ഷെ​ർ​ലി​നെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യും നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പാ​രു​ളി​ന്‍റെ കാ​ല​ത്ത് സ്കൂ​ളി​ൽ​നി​ന്ന് 2.4 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ഉ​ണ്ടാ​യെ​ന്നും മൗ​റി​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ശാ​രീ​രി​ക​മാ​യി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പാ​രു​ളി​ന്‍റെ പ​രാ​തി​യി​ൽ പ്ര​യാ​ഗ്‌​രാ​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment